മുഖ്യമന്ത്രിയും മന്ത്രിമാരും കപ്പൽയാത്രയ്ക്ക്; മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും യാത്രയിലുണ്ടാകും

പിണറായി വിജയന്‍
SHARE

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും 11നു നാവിക സേനാ കപ്പലിൽ അറബിക്കടൽ യാത്ര നടത്തും. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും യാത്രയിലുണ്ടാകും. രാവിലെ പുറപ്പെട്ടു മൂന്നു മണിയോടെ നേവൽ ബേസിൽ മടങ്ങിയെത്തുന്ന തരത്തിലാണു പരിപാടി. നാവികസേനാ ദിനത്തിന്റെ ഭാഗമായി 3നു ദക്ഷിണ നാവിക ആസ്ഥാനത്തു നടക്കുന്ന നേവി ബാൻഡ് ഷോയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. 4നു നാവികസേനാദിനത്തിൽ രാവിലെ ദക്ഷിണ നാവിക ആസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ ഗവർണർ പുഷ്പചക്രം അർപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS