ഐഎൻഎസ് വിക്രാന്തിൽ വിമാന പരീക്ഷണം ഉടൻ; ഓഗസ്റ്റോടെ പൂർണ സജ്ജമാകുമെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി

HIGHLIGHTS
  • ഓഗസ്റ്റോടെ വിക്രാന്ത് പൂർണ സജ്ജമാകുമെന്ന് ദക്ഷിണ നാവിക കമാൻഡ് മേധാവി
ins-vikrant-7
െഎഎൻഎസ് വിക്രാന്ത്
SHARE

കൊച്ചി∙ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിമാനങ്ങളുപയോഗിച്ചുള്ള പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും അടുത്ത വർഷം ഓഗസ്റ്റോടെ വിക്രാന്ത് പൂർണപ്രവർത്തന സജ്ജമാകുമെന്നും ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി. ഹെലികോപ്റ്ററുകളുപയോഗിച്ചുള്ള പരീക്ഷണം വിജയകരമാണ്. യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള പരീക്ഷണം ഉടൻ ആരംഭിക്കും.

ins-vikrant-image
ഐഎൻഎസ് വിക്രാന്ത്

ഡിസംബർ നാലിനു നടക്കുന്ന നാവികസേനാദിനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിവീർ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട 3000 പേരുടെ പരിശീലനത്തിന് ഇന്ന് ഒഡീഷയിലെ നാവികസേനാ താവളമായ ഐഎൻഎസ് ചിൽകയിൽ തുടക്കമാകും. എൻജിനുള്ള ചെറുയുദ്ധവിമാനം വികസിപ്പിക്കുന്നതിനു തുടക്കമായിട്ടുണ്ട്. ഇതിനു നാവികസേനയും ഗവേഷണ–വികസന ഏജൻസിയും നിരന്തര സമ്പർക്കത്തിലാണ്. കുഞ്ഞാലി മരയ്ക്കാരടക്കമുള്ള കേരളീയ നാവികരുടെ യുദ്ധമുറകൾ പഠിക്കുന്നതു പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS