ADVERTISEMENT

കണ്ണമാലി∙ പ്ലൈവുഡിൽ പെയിന്റ് ചെയ്ത് ഒരുക്കിയ ഫുട്ബോൾ മൈതാനം. മരത്തിൽ നിർമിച്ച കളിക്കാരും ഫുട്ബോളും. 7 പേരടങ്ങുന്ന ഒരു ടീം അർജന്റീനയാണെങ്കിൽ മറ്റൊരു ടീം ബ്രസീൽ. കാരംസ് കളിക്കാനറിയാവുന്ന ഏതൊരാൾക്കും ഈ ഫുട്ബോൾ അനായാസം കളിക്കാം. ലോകകപ്പ് ആവേശം തലയ്ക്കുപിടിച്ച മെബീഷ് കണ്ണമാലി (38) നിർമിച്ചതാണു പാശ്ചാത്യ നാടുകളിൽ കളിക്കുന്ന ‘സുബുട്ടോ ഫുട്ബോൾ’ കളിയുടെ ചെറു മാതൃക.

ഫുട്ബോളുമായി ബന്ധപ്പെട്ട ഈ കായികവിനോദം നാട്ടുകാർക്കു പരിചയപ്പെടുത്തുകയായിരുന്നു മെബീഷിന്റെ ലക്ഷ്യം. പുതിയൊരു സുബുട്ടോ ഫുട്ബോൾ സെറ്റിന് 15,000 രൂപ വില വരുമെന്നറിഞ്ഞതോടെ സ്വന്തമായി ഇതു നിർമിക്കുകയായിരുന്നു. 20 വർഷത്തിലേറെയായി ചിത്രങ്ങളും മിനിയേച്ചർ രൂപങ്ങളും നിർമിക്കുന്ന മെബീഷ് ടൈൽ ജോലിക്കാരനാണ്. ഒഴിവു സമയങ്ങളിലാണു കലാപ്രവർത്തനങ്ങൾ നടത്തുന്നത്. വീടിന്റെ മുകളിലെ മുറിയിൽ നിറയെ മെബീഷ് നിർമിച്ച കലാരൂപങ്ങളാണ്. ചെറുവള്ളങ്ങളും ഉരുവും പായ്കപ്പലുകളുമടക്കം സ്വന്തമായി പണിതെടുത്ത മിനിയേച്ചർ രൂപങ്ങളുടെ ശേഖരം ഇവിടെയുണ്ട്. വീടിനു മുകളിൽ ആർട്ട് ഗാലറി തുടങ്ങണമെന്നാണ് കണ്ണമാലി കൂട്ടുങ്കൽ വീട്ടിൽ മെബീഷിന്റെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com