ട്രാൻസ്ജെൻഡർ മോഡലിന് അധിക്ഷേപം: മോഡലിങ് കമ്പനി ഉടമ അറസ്റ്റിൽ

hand-cuff-new.jpg.image.845
SHARE

കൊച്ചി∙ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ റജിസ്ട്രേഷൻ ഫീസ് വാങ്ങിയ ശേഷം മോഡലുകളെ റാംപിൽ നിന്ന് ഒഴിവാക്കിയതു ചോദ്യം ചെയ്ത ട്രാൻസ്ജെൻഡർ മോഡലിനെ പരസ്യമായി അധിക്ഷേപിച്ച മോഡലിങ് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ജെനിലിനെയാണ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഞായറാഴ്ച കൊച്ചിയിൽ നടന്ന ഫാഷൻ ഷോയിലാണു ട്രാൻസ്ജെൻഡർ മോഡൽ അധിക്ഷേപിക്കപ്പെട്ടത്.

സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയാണു മോഡലിങ് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും നിന്നു റജിസ്ട്രേഷൻ തുക സ്വീകരിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം ഒട്ടേറെ പേർ പണം നൽകി റജിസ്റ്റർ ചെയ്തു കൊച്ചിയിലെത്തിയിരുന്നു. എന്നാൽ റജിസ്റ്റർ ചെയ്ത ഭൂരിഭാഗം പേർക്കും റാംപിൽ അവസരം നൽകിയില്ല. പണം തിരികെ നൽകിയുമില്ല. ഇതു തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി ചോദ്യം ചെയ്ത മോഡലിനെ ജെനിൽ പരസ്യമായി അപമാനിച്ചതാണു പരാതിക്കു കാരണമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS