ADVERTISEMENT

മൂവാറ്റുപുഴ∙ നെഞ്ചുവേദനയെ തുടർന്നു കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ സ്ത്രീയെ അതിവേഗത്തിൽ  ബസിൽ തന്നെ  ആശുപത്രിയിലെത്തിച്ചു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മൂവാറ്റുപുഴ– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കടാതി പള്ളിത്താഴത്ത് എത്തിയപ്പോഴാണ് മകനോടൊപ്പം തൊടുപുഴയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്ന ചൂണ്ടി പാണ്ടാലിൽ രാജമ്മ (54) നെഞ്ചുവേദനയെ തുടർന്നു  കുഴഞ്ഞു വീണത്. ബസിൽ ഉണ്ടായിരുന്ന നഴ്സുമാരും മറ്റും  പരിചരിച്ചെങ്കിലും ബോധം തിരിച്ചു കിട്ടിയില്ല.

തുടർന്നാണ് ബസ് ഡ്രൈവർ കടുംപിടി തുരുത്തിക്കാട്ടിൽ ടി.എസ്. ഇക്ബാലും ബസ് കണ്ടക്ടർ പി.എ.ശരത്തും സഹായത്തിനെത്തിയത്.  ആംബുലൻസിനു സാമനമായ വേഗത്തിൽ  ഗതാഗതക്കുരുക്ക് ഒഴിവാക്കി ഇടറോഡിലൂടെ ബസ്  നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. വിവിധയിടങ്ങളിൽ ഇറങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാർ ആശുപത്രിയിൽ രാജമ്മയ്ക്കു ബോധം തിരിച്ചു കിട്ടിയതോടെയാണ്   തിരിച്ചു പോയത്.കൂടുതൽ ചികിത്സയ്ക്കായി രാജമ്മയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com