ADVERTISEMENT

ഫോർട്ട്കൊച്ചി∙ വയോധിക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചുമകളും അറസ്റ്റിൽ. തോപ്പുംപടി രാമേശ്വരം കോളനിയിൽ പുളിക്കൽ റോക്കിയുടെ ഭാര്യ കർമിലി (76) കൊല്ലപ്പെട്ട കേസിൽ നേരത്തെ അറസ്റ്റിലായ ആന്റണിയുടെ ഭാര്യ ഗ്രീഷ്മയെയാണ് (27) ഇന്നലെ അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിൽ കൂട്ടു പ്രതിയാണ് ഗ്രീഷ്മ. കൊലപാതകത്തിനും തെളിവു നശിപ്പിക്കുന്നതിനും ഗ്രീഷ്മയുടെ സഹായം ആന്റണിക്കു ലഭിച്ചതായി പൊലീസ് പറഞ്ഞു. ആന്റണി– ഗ്രീഷ്മ ദമ്പതികൾക്ക് 5 മാസം പ്രായമായ കുഞ്ഞ് ഉണ്ട്. ഇൻസ്പെക്ടർ എ.ഫിറോസ്, എസ്ഐ സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com