ADVERTISEMENT

കാക്കനാട്∙ കഴിഞ്ഞ രണ്ടു ദിവസം ഗതാഗത നിയമ ലംഘനം പിടികൂടാനിറങ്ങിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റജിസ്റ്റർ ചെയ്തതു 266 കേസ്. പിഴ ചുമത്തിയതു 15,32,200 രൂപ. എറണാകുളം (കാക്കനാട്) ആർടിഒയുടെ പരിധിയിലെ കണക്കാണിത്.

പതിവു പോലെ ഏറ്റവും കൂടുതൽ കണ്ടെത്തിയ കുറ്റം ഹെൽമറ്റ് ധരിക്കാത്തതു തന്നെ. 46 പേർക്കാണ് ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ പിഴ ഇനത്തിൽ പണം നഷ്ടപ്പെട്ടത്. അമിത ഭാരം കയറ്റിയ 30 വാഹനങ്ങൾ പിടിയിലായി. നിയമ വിരുദ്ധമായി രൂപ മാറ്റം വരുത്തിയതിനു 38 വാഹനങ്ങളും നിയമവിരുദ്ധ വെളിച്ച സംവിധാനം പിടിപ്പിച്ച 13 വാഹനങ്ങളും പിടികൂടി.

സൈലൻസറുകൾ, ഹാന്റിലുകൾ, മഡ്ഗാഡുകൾ, ലൈറ്റുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ അനധികൃതമായി പിടിപ്പിച്ച ബൈക്കുകളാണ് പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com