ADVERTISEMENT

ചെങ്ങമനാട്∙ പുറയാർ മസ്ജിദിന് സമീപത്തെ റെയിൽവേ ട്രാക്ക് പരിസരത്ത് രാത്രി സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായി. 

 മസ്ജിദിന് സമീപത്തെ മഠത്തിലകത്തൂട്ട് മുഹമ്മദിന്റെ വീടിന് നേരെ വ്യാഴാഴ്ച രാത്രി അജ്ഞാതർ  കല്ലെറിഞ്ഞ് ജനൽച്ചില്ലുകൾ പൊട്ടിച്ചു.

 ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നായിരുന്നു ആക്രമണം. ഭയന്ന് വിറച്ച വീട്ടുകാർ പുറത്തേക്ക് ഓടിയതോടെ അക്രമികൾ ആലുവ–കാലടി റോഡിൽ നിന്ന് ബൈക്കുകളിൽ രക്ഷപ്പെട്ടുവെന്ന് മുഹമ്മദ് പറഞ്ഞു.

 വിവരമറിഞ്ഞ് നാട്ടുകാർ റെയിൽവേ ട്രാക്കിലും പരിസരത്തും അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ട്രാക്കിന് ഇരുവശവും കുറെ നാളായി കാട് മൂടിയ നിലയിലാണ്. 

കാട് വെട്ടിത്തെളിക്കണമെന്ന് റെയിൽവേ അധികൃതരോട് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ചെങ്ങമനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പാറപ്പുറം ചൂണ്ടിക്കാട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com