ADVERTISEMENT

കോതമംഗലം∙ അസം നാഗോൺ സ്വദേശി ഷക്കൂർ അലി (32) 100 ഗ്രാം രാസലഹരിയുമായി റവന്യു ടവർ പരിസരത്തുനിന്ന് എക്സൈസ് പിടിയിലായി. 17 ലക്ഷം രൂപ മതിക്കുന്ന ലഹരിമരുന്ന് 563 കുപ്പികളിലായാണു സൂക്ഷിച്ചിരുന്നത്. ഷക്കൂർ അസമിൽനിന്നു വൻതോതിൽ രാസലഹരി കേരളത്തിലേക്കു കടത്തുന്ന മാഫിയ കണ്ണിയാണെന്നും നേരത്തേ പലവട്ടം കോതമംഗലത്തെത്തി വിൽപന നടത്തിയതായും എക്സൈസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസിന്റെ കോതമംഗലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സിഐ എ.ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫിസർമാരായ കെ.എ.നിയാസ്, ജയ് മാത്യൂസ്, സിവിൽ ഓഫിസർമാരായ എം.എം.നന്ദു, കെ.സി.എൽദോ, പി.ടി.രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരാണു പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com