ADVERTISEMENT

കൊച്ചി∙ ഇ– കൊമേഴ്സ് വെബ്സൈറ്റുകളുടെ ഗോഡൗണുകളിൽ പായ്ക്കിങ് ജോലി വാഗ്ദാനം ചെയ്തു വൻ തട്ടിപ്പു നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണു തട്ടിപ്പുകാർ തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിടുന്നത്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അഭിമുഖത്തിനു വിളിക്കും.

അതിനു മുൻപുതന്നെ ജോലി ലഭിക്കുമ്പോൾ ധരിക്കേണ്ട യൂണിഫോമിന്റെ വിലയായി 3500, 5000 രൂപ വീതമാണു തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നത്. പണം ഓൺലൈനായി കൈമാറിക്കഴിയുമ്പോൾ അഭിമുഖത്തിന് എത്തേണ്ട തീയതിയും സ്ഥലവും അറിയിക്കും. കൊച്ചിയിൽ നിന്നുള്ള യുവാക്കൾ പലരും ബെംഗളൂരുവിൽ അഭിമുഖത്തിനെത്തിയ ശേഷം ഫോണിൽ ബന്ധപ്പെടുമ്പോഴാണു തട്ടിപ്പു ബോധ്യപ്പെടുന്നത്. പരാതി ലഭിച്ചെങ്കിലും കൊച്ചി സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com