ചെറുമീൻ പിടിച്ചു, ‘കിങ്–2’ പിടിയിൽ; ലേലം ചെയ്തു, 1.54 ലക്ഷം രൂപ സർക്കാരിലേക്ക് അടപ്പിച്ചു!

കിങ്-2 ബോട്ടിൽ കണ്ടെത്തിയ ചെറുമീൻ.
SHARE

വൈപ്പിൻ∙ മുനമ്പം ഫിഷിങ് ഹാർബറിൽ ഫിഷറീസ് വകുപ്പ്  മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ ചെറുമീൻപിടിച്ച ബോട്ട് പിടികൂടി. മുനമ്പം കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന  കിങ് -2 എന്ന ബോട്ട് ആണു കസ്റ്റഡിലായത്. 3000 കിലോഗ്രാം കിളിമീൻ ബോട്ടിൽ നിന്നു കണ്ടെടുത്തു.

ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്.ജയശ്രീ ബോട്ടിനു 2.5 ലക്ഷം രൂപ പിഴയിട്ടു. പിഴയ്ക്കു പുറമേ ബോട്ടിൽ ഉണ്ടായിരുന്ന  മത്സ്യം ലേലം ചെയ്തു 1.54 ലക്ഷം രൂപ സർക്കാരിലേക്ക് അടപ്പിച്ചു.  വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി.അനീഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്ഐ: വി.ജയേഷ്, ഹെഡ് ഗാർഡ് രാഗേഷ്,റെസ്‌ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ,ജസ് റ്റിൻ,ഉദയരാജ്,സജീഷ് എന്നിവർ അടങ്ങുന്ന സംഘമാണു ബോട്ട് കസ്റ്റഡിയിൽ എടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS