അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചു മാല മോഷണം പതിവ്: 4 പേർ പിടിയിൽ

അറസ്റ്റിലായ സന്ധ്യ, ലക്ഷ്മി, അനിത, അംബിക
SHARE

കൊച്ചി∙ അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചു മാല മോഷണം പതിവാക്കിയ 4 തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ. തമിഴ്നാട് കടലൂർ അനിത (57), സന്ധ്യ (വിശാല–34), അംബിക (31), ചെന്നൈ സ്വദേശി ലക്ഷ്മി (45) എന്നിവരാണു നോർത്ത് പൊലീസിന്റെ പിടിയിലായത്. നവംബർ 22ന് കലൂർ സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പള്ളുരുത്തി സ്വദേശിയുടെ നാലര പവന്റെ മാല കവർന്ന കേസിലാണു പ്രതികൾ കുടുങ്ങിയത്.   

2015 മുതൽ, തുണിക്കച്ചവടത്തിനെന്ന വ്യാജേന തമ്മനത്തു വീടു വാടകയ്ക്കെടുത്തു താമസിക്കുകയാണു പ്രതികൾ.  നോർത്ത് ഇൻസ്പെക്ടർ ബ്രിജുകുമാർ, എസ്ഐമാരായ അഖിൽ ദേവ്, ബിനു, സിപിഒമാരായ വിനീത്, അജിലേഷ്, സുനിത, ധനലക്ഷ്മി എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS