ADVERTISEMENT

പെരുമ്പാവൂർ ∙ പശുക്കളെ പരിപാലിക്കാൻ സഹായിക്കുന്ന  കുഞ്ഞൻ  റോബട്ടുകളുമായി  ഇരിങ്ങോൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. കംപ്യൂട്ടർ വഴി നിർദേശങ്ങൾ നൽകിയാൽ പാൽ കറക്കുന്നതിനും പശുക്കൾക്ക് തീറ്റ നൽകുന്നതിനും പശുക്കളുടെ ശരീരോഷ്മാവ് അളക്കുന്നതിനും ഇവ സഹായിക്കും. വാണിജ്യാടിസ്ഥാനത്തിൽ വലുപ്പം കൂട്ടി നിർമിച്ചാൽ റോബട്ടിനെ ഫാമുകൾക്കു പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നു വിദ്യാർഥികൾ പറഞ്ഞു. മിനിയേച്ചർ രൂപത്തിനു ഒരു ലക്ഷം രൂപയിലധികം ചെലവുണ്ട്. 

കുറുപ്പംപടിയിലെ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ സഹകരണത്തോടെയാണ്  ഡെയറി ഫാർമർ ഒൻട്രപ്രണർ (ഡിഎഫ് ഇ) കോഴ്‌സ് പഠിക്കുന്ന വിദ്യാർഥികൾ ഫാം അസിസ്റ്റന്റ് ആൻഡ്  ഡെയറി അസിസ്റ്റന്റ്  റോബട്ടുകളെ വികസിപ്പിച്ചത്.    സ്‌കൂളിലെ സ്‌കിൽ ഡേയോട് അനുബന്ധിച്ച് നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.ഷിമ്രോൺ ഷിജു, എം.എ.വിഷ്ണു, മുഹമ്മദ് യാസീൻ എന്നീ വിദ്യാർഥികളുടെ ആശയത്തിൽ നിന്നാണ് റോബട്ടുകൾ രൂപകൽപന ചെയ്‌തത്‌. അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ചീഫ് ട്രെയിനിങ് ഓഫിസർ വിനയ് മാത്യു ജോൺ ഉദ്ഘാടനം  ചെയ്തു. പ്രിൻസിപ്പൽ ആർ.സി.ഷിമി അധ്യക്ഷത വഹിച്ചു.    

സ്‌കിൽ പാർക്  പ്രിസിഷൻ വകുപ്പ്  ഇൻചാർജ് ബിൻസി വർഗീസ്, ഹെവി മെഷിനറി ഇൻചാർജ് പി.എസ്.ആൽബിൻ,  ഓഫിസ് അഡ്മിനിസ്ട്രേറ്റർ വി.ബി.ബെറിൻ, ഹെഡ്മാസ്റ്റർ വി.യു.ബഷീർ, സീനിയർ അസിസ്റ്റന്റ് അനിത മേനോൻ, പിടിഎ പ്രസിഡന്റ് എൽദോസ് വീണമാലിൽ, കരിയർ മാസ്റ്റർ അഖില ലക്ഷ്മി, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പി.സമീർ സിദ്ദീഖി, സീനിയർ അസിസ്റ്റന്റ് പി.എൽ.ബിത്ര, ഡോ. ആര്യ മോഹൻ , ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ് , സി.ആർ.അഞ്ജന, മായ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com