ADVERTISEMENT
കൊച്ചി∙ കൊച്ചി നഗരമധ്യത്തിലെ മംഗളവനം പക്ഷിസങ്കേതം ‘പാലക്കാട് ഡിസ്ട്രിക്ട്’ എന്ന സിറ്റിയിലാണെന്നു സർക്കാർ വെബ്സൈറ്റ്. 0.0274 ചതുരശ്ര കിലോമീറ്ററിലായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണിതു സ്ഥിതി ചെയ്യുന്നതെന്നു തൊട്ടടുത്ത വാചകം പറയുന്നുമുണ്ട്.  കേരള സർക്കാർ വെബ്സൈറ്റിൽ എറണാകുളം ജില്ലയുടെ ഹോം പേജിൽ ടൂറിസം, ടൂറിസ്റ്റ് പ്ലേസസിൽ മംഗളവനം ബേഡ് സാങ്ചറിയെ കുറിച്ചുള്ള വിവരണത്തിന്റെ തുടക്കത്തിലാണു ‘പാലക്കാട് ഡിസ്ട്രിക്ട്’ കടന്നുകൂടിയത്. കൊച്ചിയെക്കുറിച്ച് അറിയാത്ത വിനോദസഞ്ചാരികൾ മംഗളവനം തിരയുന്നത് ഈ വെബ്സൈറ്റിലാണെങ്കിൽ സ്ഥലം കണ്ടെത്താൻ പാടുപെടുമെന്നു തീർച്ച. കേരള ഹൈക്കോടതി മന്ദിരത്തിൽ നിന്ന് അടുത്താണു മംഗള വനം പക്ഷിസങ്കേതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com