പെൺകുട്ടികളെ പീഡിപ്പിച്ച 2 പേർ അറസ്റ്റിൽ
Mail This Article
×
വൈപ്പിൻ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വ്യത്യസ്ത സംഭവങ്ങളിൽ പീഡിപ്പിച്ച രണ്ടുപേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്ക് വശം വെളിയത്തുപറമ്പ് വീട്ടിൽ ജയൻ (സുബ്രഹ്മണ്യൻ – 58), വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടിൽ ശ്രീജിത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ എസ്ഐ വി.കെ.ശശികുമാർ, എഎസ്ഐ എം.വി.രശ്മി, എസ്സിപിഒമാരായ എം.സി.ഷേമ, ജയദേവൻ, സിപിഒമാരായ ബെൻസി, ലെനീഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.