ADVERTISEMENT
തൃപ്പൂണിത്തുറ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈക്കം ചെമ്പ് കാട്ടിക്കുന്ന് ചിറ്റേത്ത് വീട്ടിൽ അഖിൽ രാജിനെ (19) ഹിൽപാലസ് പൊലീസ് പിടികൂടി. പ്രണയം നടിച്ച് ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്ഐമാരായ എം.പ്രദീപ്, വി.ആർ. രേഷ്മ, എഎസ്ഐമാരായ രാജീവ് നാഥ്‌, എം.ജി. സന്തോഷ്, ഷാജി സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്യാം ആർ. മേനോൻ എന്നിവർ ചേർന്നാണു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com