ADVERTISEMENT

കൊച്ചി∙ ചായക്കടയിലെ 50 പൈസ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തെ തുടർന്നു കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വെടിമറ  കെ.എ. അനൂബിന് (39)എറണാകുളം അഡീ. സെഷൻസ് കോടതി ജീവപര്യന്തം തടവും 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 7 മാസം അധികതടവു ശിക്ഷ അനുഭവിക്കണം.

കളമശേരി ബസ് കത്തിക്കൽ കേസിലും അനൂപ് പ്രതിയായിരുന്നു.പറവൂർ ചേന്ദമംഗലം ജംക്‌ഷനിലെ മിയാമി ഹോട്ടൽ ഉടമ സന്തോഷിനെ കുത്തിക്കൊന്ന കേസിലാണു വിചാരണക്കോടതി ജഡ്ജി സി. പ്രദീപ് കുമാർ ശിക്ഷ വിധിച്ചത്.2006 ജനുവരി 17 നു രാവിലെയാണു കുറ്റകൃത്യം നടന്നത്. കേസിൽ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ സബീർ, ഷിനോജ് എന്നിവരെ വിചാരണക്കോടതി നേരത്തെ 7 വർഷം തടവിനു ശിക്ഷിച്ചിരുന്നു.

നാലാം പ്രതി സുരേഷിനെ വിട്ടയച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ സി.ടി. ജസ്റ്റിൻ ഹാജരായി. ഇൻസ്‌പെക്റ്റർ പി.പി.രവീന്ദ്രൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചതു പറവൂർ ഇൻസ്‌പെക്ടറായിരുന്ന കെ.സലിമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com