ADVERTISEMENT

നെടുമ്പാശേരി ∙ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളർന്ന പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വരാപ്പുഴ നെൽകുന്നശേരി ജയ്സണ് പാറക്കടവ് പഞ്ചായത്തിൽ നിന്നു ചെങ്ങമനാട് പഞ്ചായത്തിലേക്കു സ്ഥലംമാറ്റം ലഭിച്ചു.ജെയ്സൺ ഇന്നലെ ചെങ്ങമനാട് പഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ചു. നേരത്തെ പാറക്കടവ് പഞ്ചായത്ത് ഓഫിസിലേക്കു സ്ഥലംമാറ്റം ലഭിച്ച ജെയ്സണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന ഒന്നാം നിലയിലേക്കു കയറാനാകാതെ നിസ്സഹായനായി നിൽക്കുന്ന വാർത്ത ചിത്രസഹിതം മനോരമ പ്രസിദ്ധീകരിച്ചിരുന്നു. 

ഭിന്നശേഷിക്കാരായ ജീവനക്കാരോടു സഹാനുഭൂതിയോടെ പെരുമാറുന്ന സർക്കാർ നയങ്ങളുടെ ഭാഗമാണു നടപടിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫിസുകളും ഭിന്നശേഷി സൗഹൃദമാണെന്നു ഭരണ സമിതികൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശനും പ്രശ്നത്തിൽ ഇടപെട്ടിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com