കനാൽ നിറഞ്ഞൊഴുകി; ചെളിയും മണ്ണും റോഡിലേക്ക്, ഗതാഗതതടസം
Mail This Article
×
മാഞ്ഞൂർ∙ കോതനല്ലൂർ മാഞ്ഞൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മാഞ്ഞൂർ വളവിൽ മൂവാറ്റുപുഴ വാലി ഇറിഗേഷന്റെ കനാൽ നിറഞ്ഞൊഴുകി പുരയിടത്തിലെ ചെളിയും മണ്ണും റോഡിലേക്ക് കുത്തിയൊഴുകി. വാഹനങ്ങൾ തെന്നിമറിയുകയും ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു. രാവിലെ 9.15 ഓടെയാണ് സംഭവം.
നാട്ടുകാർ അറിച്ചതിനെ തുടർന്ന് കടുത്തുരുത്തിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേന മണ്ണ് മാറ്റി കഴുകി വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി. അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.