ADVERTISEMENT

പള്ളുരുത്തി∙ സ്വന്തം ഭൂമിക്ക് കരം അടയ്ക്കാൻ ഓഫിസുകൾ കയറിയിറങ്ങുകയാണ് എഴുപത്തിയെട്ടുകാരൻ ജോർജ് ജോസഫ്. 1986ൽ കണ്ണമാലി സ്വദേശി മൂഴിയാങ്കൽ ജോർജിന് കുടികിടപ്പു കിട്ടിയതാണ് ഈ ഭൂമി. 2014 വരെ കരം അടച്ചു. പിന്നീട് ആരൊക്കെയോ ചേർന്ന് രേഖകൾ തിരുത്തി ഈ ഭൂമി മറ്റൊരാളുടെ പേരിലാക്കി.

ഒരേ കാലയളവിൽ ഒരേ ഭൂമിക്ക് രണ്ടു പേരുടെ പേരിൽ കരമടയ്ക്കുകയും ചെയ്തു. ആ സമയത്ത് വില്ലേജിൽ ഉണ്ടായിരുന്നവർ കാണിച്ച അധികാര ദുർവിനിയോഗമാണു പ്രശ്നത്തിന് കാരണമായതെന്ന് ജോർജ് പറയുന്നു. കരം അടയ്ക്കാത്തതു മൂലം വായ്പ എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.

കരം അടയ്ക്കാനായി ഓഫിസുകൾ കയറിയിറങ്ങിയ ജോർജ്, 2017ൽ കുമ്പളങ്ങി വില്ലേജ് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇത് വാർത്തയായതോടെ കൊച്ചി താലൂക്കിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നു ഉറപ്പ് നൽകി. പക്ഷേ, ജോർജിന്റെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ക്രമക്കേട് നടത്തിയതിന്റെ വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും ജോർജ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com