ADVERTISEMENT

വൈപ്പിൻ∙ തീരത്ത് വീണ്ടും ചാള പെയ്ത്ത്. വൻതോതിൽ എത്തിയ ചാളക്കൂട്ടങ്ങൾ ഒന്നടങ്കം വലയിൽ കുടുങ്ങിയതോടെ റോഡരികിൽ ഉൾപ്പെടെ ചാള വിൽപനയുടെ തിരക്കാണിപ്പോൾ. ആദ്യമാദ്യം തൂക്കി കൊടുത്തിരുന്ന മീൻ അവസാനമായപ്പോഴേക്കും കിറ്റ് കണക്കിൽ വാരിക്കൊടുക്കുന്ന അവസ്ഥയായി.

ഇടവേളയ്ക്കു വേഷമാണ് തീരത്ത് ചാള മീനിന്റെ സാന്നിധ്യം ശക്തമായിരിക്കുന്നത്. രണ്ടാഴ്ചയായി മീൻ സാന്നിധ്യം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം ചാളക്കൂട്ടങ്ങൾ  തീരത്തോട് ചേർന്ന് എത്തിയതായി തൊഴിലാളികൾ പറയുന്നു. ഈ ഭാഗത്ത് വല നീട്ടിയവർക്ക് വലിച്ച് വഞ്ചിയിൽ കയറ്റാൻ കഴിയാത്ത തരത്തിൽ കനത്തിലാണ് ചാള ലഭിച്ചത്. ഓരോ കണ്ണിയിലും മീൻ കുടുങ്ങിയ അവസ്ഥയിലായിരുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കിൽ തുടങ്ങിയ കച്ചവടം അൽപ സമയത്തിനുള്ളിൽ തന്നെ 100 രൂപയ്ക്ക് 2 കിലോഗ്രാം എന്ന നിരക്കിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com