ADVERTISEMENT
കുറുപ്പംപടി (കൊച്ചി) ∙ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. അപകടം മനസ്സിലാക്കി കാർ നിർത്തി വേഗം പുറത്തിറങ്ങിയതിനാൽ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കീഴില്ലം–കുറിച്ചിലക്കോട് റോഡിൽ അകനാട് മാവിൻചുവട്ടിലാണ് ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം. പെട്രോൾ ചോർച്ചയെ തുടർന്നു തീപടരുന്നതു കണ്ടപ്പോൾ കാർ ഒതുക്കി നിർത്തി പുറത്തിറങ്ങി. ഉടൻ തീപടർന്നു. ഫയർ ഫോഴ്സ് എത്തിയാണു തീ അണച്ചത്. ചുണ്ടക്കുഴി തടിക്കുളങ്ങര എൽദോസിന്റെ കാറാണ്. അദ്ദേഹമാണ് കാർ ഓടിച്ചിരുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com