ADVERTISEMENT

കളമശേരി ∙ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) സംവിധാനം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല തീവ്രമഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമാണെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിലെ ഗവേഷകർ.

അസോഷ്യേറ്റ് പ്രഫസർ ആയ ഡോ. പി.എസ്.സുനിലിന്റെ മേൽനോട്ടത്തിൽ ഗവേഷകയായ റോസ് മേരിയോടൊപ്പം നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ, ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്മെന്റ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരുമായി ചേർന്നായിരുന്നു ഗവേഷണം.    സ്പ്രിങ്ങർ പബ്ലിഷേഴ്‌സിന്റെ ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിലാണ് ഗവേഷണ ഫലം പ്രദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com