ADVERTISEMENT

കൊച്ചി∙ ഉരുക്ക് ഉൽപാദനത്തിലെ ആക്രി ഉപയോഗം നിലവിലെ 15 ശതമാനത്തിൽ നിന്ന് 2047ൽ 50 ശതമാനമായി വർധിക്കുമെന്നു കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മെറ്റീരിയൽ റീസൈക്ലിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എംആർഎഐ) രാജ്യാന്തര ഇന്ത്യൻ മെറ്റീരിയൽ റീസൈക്കിളിങ് കോൺഫറൻസിന്റെ

പ്ലീനറി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു മന്ത്രി. നിലവിൽ രാജ്യത്തു നിർമിക്കുന്ന ഉരുക്കിന്റെ 22% പുനചംക്രമണത്തിലൂടെ ആണ് ഉണ്ടാക്കുന്നതെന്നും സിന്ധ്യ പറഞ്ഞു. സ്റ്റീൽ മന്ത്രാലയം അഡീഷനൽ സെക്രട്ടറി രുചിക ചൗധരി ഗോവിൽ, മഹാരാഷ്ട്ര ഇൻഡസ്ട്രി ആൻഡ് മൈൻസ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഹർഷദീപ് കാംബ്ലെ, എംആർഎഐ പ്രസിഡന്റ് സഞ്ജയ് മേത്ത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com