മലയാറ്റൂർ∙ മലയോര ഗ്രാമമായ ഇല്ലിത്തോട്ടിൽ നടന്ന ഒരു വിവാഹ ചടങ്ങ് 2 രാജ്യക്കാരുടെ സംഗമവേദിയായി. പുല്ലൻ ജോസ്- ഷേർളി ദമ്പതികളുടെ മൂത്തമകൻ ഷെൽജോയ്ക്കു വധു ഫ്രാൻസിൽ നിന്നുള്ള എറികാ സ്കെമിറ്റ്. ജോസിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും പുറമേ ഫ്രാൻസിൽ നിന്ന് വധുവിന്റെ പത്തോളം അടുത്ത ബന്ധുക്കളും പങ്കെടുത്തു. ഫ്രാൻസിലെ ഇടവകയിൽ മതാചാരപ്രകാരം ഇവരുടെ വിവാഹം നടന്നിരുന്നു.
Also read: വിവാഹത്തിനു പോകാൻ കൂട്ടഅവധി: ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റി
13 വർഷം മുൻപ് യുകെയിൽ വിദ്യാഭ്യാസത്തിനു പോയ ഷെൽജോ 8 വർഷം മുൻപ് അവിടെ ഒരു കമ്പനിയിൽ സെയിൽസ് മാനേജരായി ജോലിക്കു കയറി. ഇതിനിടെയാണ് 500 മീറ്റർ അകലെയുള്ള ഫ്ലാറ്റിലെ എറികാ സ്കെമിറ്റുമായി കൂട്ടുകൂടുന്നത്. സ്കോട്‌ലൻഡിൽ ഇലക്ട്രോണിക്സ് കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടിവാണ് എറികാ.