ADVERTISEMENT

എളങ്കുന്നപ്പുഴ∙ നിരോധിത മേഖലയിൽ മീൻ പിടിച്ച കർണാടക ബോട്ട്  കോസ്‌റ്റൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറി. ഫിഷറീസ്  മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 35 ടൺ ചെറിയ മീൻ കണ്ടെത്തി. തീരക്കടലിൽ പ്രവേശിക്കുന്നതിന്  സ്‌പെഷൽ പെർമിറ്റും ഇല്ലായിരുന്നു.

വൈപ്പിൻ ഫിഷറീസ് സ്‌റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷിന് കൈമാറിയ ബോട്ട് എറണാകുളം മത്സ്യഭവൻ ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫിസർ മിലി ഗോപിനാഥ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ ഫിഷറീസ് ഓഫിസർ എസ്. ജയശ്രീ ബോട്ടിന് 2.5 ലക്ഷം രൂപ പിഴയിട്ടു. പിടിച്ചെടുത്ത ചെറുമീൻ കടലിൽ ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com