ബ്രഹ്മപുരം പ്ലാന്റ് അടക്കമുള്ള ചുരുക്കപ്പട്ടിക: ഗ്രീൻ ട്രൈബ്യൂണലിൽ മുൻപേ റിപ്പോർട്ട്

HIGHLIGHTS
  • 12 രാസവ്യവസായശാലകൾ അടക്കമുള്ളവയുടെ പേരു വിവരങ്ങൾ അടങ്ങുന്ന പട്ടിക മൂന്നംഗം സമിതി കൈമാറിയത് കഴിഞ്ഞ ഒക്ടോബറിൽ
brahmapuram-waste-plant1-ernakulam
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കത്തുന്ന മാലിന്യം അണയ്ക്കാനെത്തിയ ഫയർ ആൻഡ് റസ്ക്യൂ സംഘത്തിന്റെ ഹോസിനു തീപിടിച്ചു കുമിളകൾ ഉണ്ടായപ്പോൾ അതിൽ‌ നിന്നു ചീറ്റിത്തെറിക്കുന്ന വെള്ളം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കൊച്ചി∙ മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ഉൾപ്പെടുന്നചുരുക്കപ്പട്ടിക മുൻ കലക്ടർ ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറിൽ തന്നെ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ(എൻജിടി) മുൻപാകെ സമർപ്പിച്ചിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻജിടി മേൽനടപടികൾ സ്വീകരിക്കുന്നതിനിടയിലാണു ബ്രഹ്മപുരം ദുരന്തമുണ്ടായത്.കൊച്ചിയുടെ അന്തരീക്ഷത്തിലേക്കു രാത്രി വൻതോതിൽ രാസമാലിന്യം തുറന്നുവിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി ഏരൂർ സ്വദേശി എ.രാജഗോപാൽ സമർപ്പിച്ച സ്വകാര്യ ഹർജിയിലാണു വിഷയം പഠിക്കാൻ മൂന്നംഗ സമിതിയെ എൻജിടി നിയോഗിച്ചത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) സയന്റിസ്റ്റ് ഡോ. വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ സയന്റിസ്റ്റ് പി.ഗീത എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.അന്തരീക്ഷത്തിൽ പടരുന്ന വിഷവായുവിന്റെ രാസസ്വഭാവം പഠനവിധേയമാക്കിയാൽ മാത്രമേ അതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ഉപസമിതി റിപ്പോർട്ട് ചെയ്തിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ രാസവായുവിന്റെ സാന്നിധ്യം ആര്, എപ്പോൾ അറിയിച്ചാലും ഉടനടി പരിശോധന നടത്തി ഉറവിടം കണ്ടെത്താൻ നിർദേശിച്ചാണ് എൻജിടി അന്ന് ഹർജി തീർപ്പാക്കിയത്.എന്നാൽ ട്രൈബ്യൂണലിന്റെ നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം 16 ദിവസം പിന്നിട്ടിട്ടും വിഷവായുവിന്റെ സാംപിൾ ശേഖരിക്കാനോ അതിനുശേഷമുണ്ടായ പുതുമഴയിലെ വെള്ളം ശാസ്ത്രീയ രീതിയിൽ സംഭരിച്ചു പരിശോധന നടത്താനോ ബന്ധപ്പെട്ടവർ തയാറായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS