ADVERTISEMENT

പറവൂർ ∙ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതു വിവാദമായതോടെ നഗരസഭ ഓഫിസിലെ കന്റീൻ പൂട്ടി. വർഷങ്ങളായി നഗരസഭയിൽ പ്രവർത്തിക്കുന്ന കന്റീനു 2020 ജൂലൈ മുതൽ രണ്ടര വർഷമായി ലൈസൻസ് ഇല്ല. ആദ്യം നഗരസഭ ഓഫിസിലെ മറ്റൊരു മുറിയിലായിരുന്നു പ്രവർത്തനം. നിലവിൽ പ്രവർത്തിച്ചിരുന്ന മുറിക്കു നമ്പർ ഇല്ലാത്തതിനാലാണു ലൈസൻസ് പുതുക്കി നൽകാതിരുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു കനത്ത പിഴ ചുമത്തുകയും പൂട്ടിക്കുകയും ചെയ്യുന്ന നഗരസഭാധികൃതർ നഗരസഭ കെട്ടിടത്തിൽ നിയമലംഘനം നടത്തിയതിനെതിരെ സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ പരാതി ഉന്നയിച്ചു. തുടർന്നു കന്റീൻ പൂട്ടാൻ അധികൃതർ നടത്തിപ്പുകാർക്കു നിർദേശം നൽകി.

നഗരസഭ നിർമിച്ച മുറിക്കു നമ്പർ ഇല്ലാത്തതും കന്റീനിന്റെ ലൈസൻസ് പുതുക്കാത്തതും ഉൾപ്പെടെ ക്രമക്കേടുകളുടെ പരമ്പരയാണു നഗരസഭയിൽ നടന്നതെന്നു ജോബി പഞ്ഞിക്കാരൻ പറഞ്ഞു. കന്റീൻ നടത്തുന്നതിന്റെ കരാറും പുതുക്കിയില്ലെന്നും കരാറും ലൈസൻസും ഇല്ലാതെ നഗരസഭ വാടക വാങ്ങിയതു നിയമാനുസൃതമല്ലെന്നും ജോബി ചൂണ്ടിക്കാട്ടി. എന്നാൽ, കന്റീൻ 26–ാം വാർഡിലെ കുടുംബശ്രീയെ ഏൽപിക്കാൻ ക്ഷേമകാര്യ സ്ഥിരസമിതി തീരുമാനിച്ചെന്നാണു നഗരസഭയുടെ വിശദീകരണം. കൗൺസിലിന്റെ അംഗീകാരം വാങ്ങിയ ശേഷം കരാർ വച്ചു ലൈസൻസ് നൽകി 2 ആഴ്ചയ്ക്കകം പ്രവർത്തനം പുനരാരംഭിക്കുമെന്നു ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ അനു വട്ടത്തറ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com