ADVERTISEMENT

പള്ളുരുത്തി∙ മോഷ്ടിച്ച ബൈക്കുമായി യുവാക്കളെ കണ്ണമാലി പൊലീസ് പിടികൂടി. പള്ളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേൽ ഗോകുൽ (23), എസ്ഡിപിവൈ റോഡിൽ ഓഷ്യാനിക്ക് കോട്ടേജിൽ ഹർഷാദ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കണ്ണമാലി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ഹെൽമറ്റില്ലാതെ ബൈക്കിൽ അമിത വേഗത്തിലെത്തിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്നറിഞ്ഞത്.

തുടർന്ന്, പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികൾ അക്രമാസക്തരായി സ്റ്റേഷൻ മതിൽ നശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇൻസ്‌പക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com