ADVERTISEMENT

മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിനു കുറുകെ തൂക്കുപാലവും ബോട്ട് സർവീസും ഉൾപ്പെടെ നഗരത്തെ വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പുഴയോര വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച് നഗരസഭ ബജറ്റ്. ശുദ്ധജല വിതരണം അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് നഗരസഭ ചെയർമാൻ പി.പി.എൽദോസാണ് അവതരിപ്പിച്ചത്.

53.50 ലക്ഷം രൂപ മുൻവർഷ നീക്കിയിരിപ്പുൾപ്പടെ 73.10 കോടി രൂപ വരവും 72.46 കോടി രൂപ ചെലവും 64.45 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ധനകാര്യ സമിതിയിൽ ബജറ്റ് എസ്റ്റിമേറ്റ് പാസാക്കാൻ കഴിയാതിരുന്നതിനാൽ വൈസ് ചെയർമാൻ സിനി ബിജുവിനു പകരം മുനിസിപ്പൽ ചട്ടം അനുസരിച്ചു ചെയർമാനാണു ബജറ്റ് അവതരണം നടത്തിയത്.

ഡ്രീം ലാൻഡ് പാർക്കിൽ നിന്നു മൂവാറ്റുപുഴയാറിനു കുറുകെയാണു തൂക്കു പാലം നിർമിക്കുന്നത്. ഇതിനായി ഒരു കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ബോട്ട് സർവീസും സാഹസിക ജല വിനോദങ്ങളും പദ്ധതിയുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും. ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ 20 ലക്ഷം രൂപയും വെള്ളൂർകുന്നം പ്രീമെട്രിക് ഹോസ്റ്റൽ പുനർ നിർമിക്കുന്നതിനു 2 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ബജറ്റിലെ മറ്റ് പ്രധാന പദ്ധതികൾ

∙ കച്ചേരിത്താഴത്ത് നിലവിലുള്ള പാലങ്ങൾക്ക് സമാന്തരമായി പുതിയ പാലം∙  ത്രിവേണി സംഗമത്തിൽ വനിത വിശ്രമകേന്ദ്രം∙  കുടുംബശ്രീക്ക് സ്ഥിരം വിപണന കേന്ദ്രം∙ കുര്യൻ മല മിനി സ്റ്റേഡിയം നിർമാണം ∙  ഈസ്റ്റ് ബസ് സ്റ്റാൻഡിൽ പുതിയ വനിതാ ഹോട്ടൽ നിർമാണം∙ അർബൻ ഹെൽത്ത് വെൽനെസ് സെന്റർ∙ മാലിന്യ സംസ്കരണ കേന്ദ്രത്തിനു ചുറ്റുമതിൽ നിർമാണം ∙  ബയോ പോട്ട്, ബയോഗ്യാസ് പ്ലാന്റ് വിതരണം ∙  എകെജി നഗർ കുടിവെള്ള പദ്ധതി നവീകരണം ∙  പുതിയ ടൗൺഹാൾ നിർമാണം ∙  ഇഇസി മാർക്കറ്റ് റോഡിനെയും കോതമംഗലം റോഡിനെയും ബന്ധിപ്പിച്ചുള്ള പി.ടി. ഉഷ റോഡ് പുനർനിർമാണം ∙  പൊതുശ്മശാനത്തിൽ പുതിയ ബർണർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com