ADVERTISEMENT

വൈപ്പിൻ∙ ഞാറയ്ക്കൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി  ബന്ധപ്പെട്ട് 18 ലക്ഷം രൂപയുടെ  വെട്ടിപ്പ് നടത്തിയ സംഭവത്തിൽ  കേസ് എടുക്കാതെ പൊലീസ്. ഉത്തരവാദിയായ  ജീവനക്കാരിക്ക് എതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെങ്കിൽ  അവരെ നിയമിച്ചിട്ടുള്ള  മേലധികാരിയുടെ അനുമതി വേണമെന്നാണ് പൊലീസ് നിലപാട്. 

    തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ ‌റിപ്പോർട്ട് , ഇതു സംബന്ധിച്ചുള്ള മറ്റു രേഖകൾ എല്ലാം സമർപ്പിക്കേണ്ടതുണ്ട് . ഇവയിൽ പലതും പഞ്ചായത്ത്  നൽകിയ പരാതിക്ക് ഒപ്പമില്ലെന്നാണു പൊലീസ് നൽകുന്ന സൂചന. തട്ടിപ്പ് സംബന്ധിച്ച്  പൊലീസിൽ  പരാതി നൽകാൻ  ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും എടുത്ത തീരുമാനത്തിന്റെ പകർപ്പും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന സെക്രട്ടറിയുടെ  പരാതിയും മാത്രമാണു തങ്ങൾക്ക് ലഭിച്ചിട്ടുള്ളതെന്നു പൊലീസ് പറയുന്നു. 

    ഇതുപ്രകാരം പഞ്ചായത്തിലെ ബന്ധപ്പെട്ട  ഉദ്യോഗസ്ഥനിൽ  നിന്ന്  പൊലീസ് മൊഴി എടുത്തപ്പോൾ ക്രമക്കേട്  അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  വിജിലൻസിനു പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. 

    ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണു പൊലീസ് കേസ് എടുക്കാതിരുന്നതെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com