ADVERTISEMENT

ഏഴാറ്റുമുഖം ∙ ചാലക്കുടി പുഴയുടെ തീരത്തും തുരുത്തുകളിലും ചീങ്കണ്ണി. പാറയുടെ മുകളിലും കുറ്റിക്കാടുകളിലും ചീങ്കണ്ണിയെ കാണുന്നത് പതിവായി. കഴിഞ്ഞ ദിവസം വെറ്റിലപ്പാറ പാലത്തിനു സമീപം ചീങ്കണ്ണിയെ കണ്ടു. ഇവിടെ നിന്നു കുറച്ചുമാറി കുളിക്കടവുണ്ട്. ഒട്ടേറെ പേർ കുളിക്കുന്നതിനും അലക്കുന്നതിനും കടവിൽ എത്താറുണ്ട്. പുഴയിൽ അങ്ങിങ്ങായി രൂപപ്പെട്ട തുരുത്തുകളിൽ നിന്നു നാട്ടുകാർ പുല്ലരിയാറുണ്ട്.ഇത്തരം തുരുത്തുകളിൽ ചീങ്കണ്ണിയെ കാണാറുണ്ട്. 

കഴിഞ്ഞ വർഷം പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്നാം ബ്ലോക്ക് ചാലക്കുടി പുഴയുടെ തുരുത്തിൽ പാറപ്പുറത്ത് വിശ്രമിക്കുന്ന ചീങ്കണ്ണിയെ ശ്രദ്ധിക്കാതെ പുല്ലരിയുന്ന കൂട്ടാലപ്പറമ്പിൽ കാർത്തുവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാർത്തു ചീങ്കണ്ണിയെയും ചീങ്കണ്ണി കാർത്തുവിനെയും കണ്ടില്ല. ഈ ഭാഗത്ത് ചീങ്കണ്ണി ആരെയും ഉപദ്രവിച്ചിട്ടില്ല.ആളനക്കം കേൾക്കുമ്പോൾ ചീങ്കണ്ണി വെള്ളത്തിലേക്കു ചാടും. ഒരിക്കൽ ചീങ്കണ്ണി പുഴ കയറി പ്ലാന്റേഷനിലെ തൊഴിലാളിയുടെ ക്വാർട്ടേഴ്സിന്റെ വാതിൽക്കൽ വരെ എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com