ADVERTISEMENT

പിറവം∙ യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി നാളെ ഓശാന ഞായർ ശുശ്രൂഷകൾ നടക്കും. പീഡാനുഭവ വാരാചരണത്തിനും ഇതോടൊപ്പം തുടക്കമാകും.

പിറവം 

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നാളെ 7നു പ്രഭാതനമസ്കാരം, 8നു കുരുത്തോല വാഴ്‌വ്, 9.15നു കുർബാന. തുടർന്നുള്ള ദിവസങ്ങളിൽ 5നു പ്രഭാതനമസ്കാരം,12നു ഉച്ചനമസ്കാരം,6നു സന്ധ്യാനമസ്കാരം. ബുധൻ 8നു രാത്രി നമസ്കാരം, 11 നു സ്നേഹവിരുന്ന് പെസഹ ശുശ്രൂഷ. വെള്ളി 8നു പ്രഭാതനമസ്കാരം, 10 നു പ്രദക്ഷിണം, 12 നു ധ്യാനപ്രസംഗം, 6നു സന്ധ്യാനമസ്കാരം.ശനി 8നു രാത്രി നമസ്കാരം, 9നു ഉയിർപ്പു ശുശ്രൂഷ,10 നു കുർബാന, 12 നു  പൈതൽ നേർച്ച. പിറവം സെന്റ് മേരീസ് യാക്കോബായ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ദേവാലയത്തിൽ നാളെ 7നു പ്രഭാത നമസ്കാരം,പ്രദക്ഷിണം, ഓശാന ശുശ്രൂഷ,6നു സന്ധ്യാനമസ്കാരം.

നാളെയും ചൊവ്വയും 11 നു ഉച്ചനമസ്കാരം,6നു സന്ധ്യാ നമസ്കാരം. ബുധൻ 11 നു ഉച്ചനമസ്കാരം,6നു സന്ധ്യാനമസ്കാരം, 7നു  പെസഹ ശുശ്രൂഷ,മൂന്നിൻ മേൽ കുർബാന, വെള്ളി 8നു ദുഖ വെള്ളി ശുശ്രൂഷകൾ,6നു സന്ധ്യാ നമസ്കാരം,ശനി 9.30നു പ്രഭാതനമസ്കാരം,10.30നു കുർബാന,6നു സന്ധ്യാനമസ്കാരം,7.30നു ഉയിർപ്പു ശുശ്രൂഷ,11.30നു പൈതൽ നേർച്ച. 

മുളക്കുളം 

വലിയ പള്ളിയിൽ നാളെ 7 നു പ്രഭാത നമസ്കാരം, 7.45നു കുരുത്തോല പ്രദക്ഷിണം, 9നു കുർബാന, ബുധൻ വരെ 8നു പ്രഭാതനമസ്കാരം, 12 നു ഉച്ചനമസ്കാരം.വ്യാഴം പുലർച്ചെ 2നു രാത്രി നമസ്കാരം,4.30നു കുർബാന,6.30നു സന്ധ്യാനമസ്കാരം. വെള്ളി 8നു പ്രഭാത നമസ്കാരം,തുടർന്നു ശുശ്രൂഷകൾ,6നു സന്ധ്യാനമസ്കാരം. ശനി 10 നു നമസ്കാരം,6നു സന്ധ്യാപ്രാർഥന. ഞായർ പുലർച്ചെ 2നു നമസ്കാരം, 2.30നു ഉയിർപ്പു ശുശ്രൂഷ,4.45നു കുർബാന.പിറവം ഹോളികിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നാളെ 7നു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുർബാന, വ്യാഴം 7നു കാൽ കഴുകൽ ശുശ്രൂഷ,കുർബാന, 6.30നു ആരാധന. വെള്ളി 7നു കുരിശിന്റെ വഴി, 8.30നു പീഡാനുഭവ വായന. ‍ഞായർ 5നു ഉയിർപ്പു ശുശ്രൂഷ, 7നു കുർബാന.

പാലക്കുഴ 

സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ പീഡാനുഭവവാര ശുശ്രൂഷകൾ നാളെ മുതൽ നടത്തും. നാളെ രാവിലെ ഓശാന ആചരണത്തോടനുബന്ധിച്ച്  രാവിലെ 7.45ന് കുർബാന, ഓശാന ശുശ്രൂഷ, നേർച്ച വിളമ്പ്. 3നും 4നും വൈകിട്ട് 6ന് സന്ധ്യാപ്രാർഥന, 7ന് ഗാനശുശ്രൂഷ, പ്രസംഗം. ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, ഫാ. സഖറിയ തോമസ്, ഫാ. ബിനോയ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

കോതമംഗലം

മാർ തോമാ ചെറിയപള്ളിയിൽ നാളെ 6.30നു പ്രഭാത നമസ്കാരം, 7നു പ്രദക്ഷിണം, ഓശാന ശുശ്രൂഷ, കുർബാന, 6നു സന്ധ്യാനമസ്കാരം. 6നു പെസഹ ആചരണം, രാവിലെ 6നു കുർബാന, 11ന് ഉച്ചനമസ്കാരം, 6നു സന്ധ്യാനമസ്കാരം. 7നു രാവിലെ 7.30നു ദുഃഖവെള്ളി ശുശ്രൂഷ തുടങ്ങും, 6നു സന്ധ്യാനമസ്കാരം. 8നു 9.30നു കുർബാന, 6നു സന്ധ്യാനമസ്കാരം. 9നു രാവിലെ 6നു കുർബാന, 7നു മാമ്മോദീസ, 8നു പൈതൽ നേർച്ച.

സെന്റ് ജോർജ് കത്തീഡ്രലിൽ നാളെ രാവിലെ 6.30നു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുർബാന, 10നു കെസിവൈഎം നേതൃത്വത്തിൽ കുർബാന മലയാറ്റൂർ തീർഥാടനം, 4.30നു കുർബാന. 3 മുതൽ 5 വരെ വൈകിട്ടു 4നു കുടുംബ നവീകരണ ധ്യാനം. 3നു 11.30നു കുർബാന, മൂറോൻ വെഞ്ചരിപ്പ്: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 6നു രാവിലെ 6.30നു കുർബാന, കാൽകഴുകൽ ശുശ്രൂഷ: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 8 മുതൽ 5 വരെ ദിവ്യകാരുണ്യ ആരാധന. 7നു രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, 4നു പരിഹാര പ്രദക്ഷിണം, 5.30നു പ്രസംഗം. 8നു രാവിലെ 6.30നു കുർബാന, മാമ്മോദീസ വ്രതനവീകരണം, പുത്തൻവെള്ളം–തീ വെഞ്ചരിപ്പ്. 9നു പുലർച്ചെ 3നു ഉയിർപ്പിന്റെ തിരുക്കർമങ്ങൾ, കുർബാന: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 6നും 8നും കുർബാന.

ഞാറക്കാട് 

സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ 7നു പ്രഭാത നമസ്കാരം, ഓശാന പ്രദക്ഷിണം, ഓശാന ശുശ്രൂഷ, കുർബാന. 6നു പുലർച്ചെ 2നു നമസ്കാരം, പെസഹ കുർബാന. 7നു രാവിലെ 8നു ദുഃഖവെള്ളി ശുശ്രൂഷ, 8ന് 7നു പ്രഭാത നമസ്കാരം, കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന. 9നു പുലർച്ചെ 2നു നമസ്കാരം, ഉയിർപ്പ് ശുശ്രൂഷ, കുർബാന.

മണ്ണത്തൂർ 

സെന്റ് ജോർജസ് ഓർത്തഡോക്സ് പള്ളിയിൽ സുവിശേഷ യോഗവും പീഡാനുഭവവാര ശുശ്രൂഷയും നാളെ മുതൽ 9 വരെ നടത്തും. നാളെ മുതൽ 4 വരെ വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥന, 7ന് ഗാനശുശ്രൂഷ, 7.15ന് വചന ശുശ്രൂഷ. ഫാ. ബിനോയി വർഗീസ്, ഫാ. കുര്യാക്കോസ് ജിജോ, ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും. നാളെ രാവിലെ 8ന് കുർബാന, ഓശാന ശുശ്രൂഷ. പീഡാനുഭവവാരത്തോടനുബന്ധിച്ചു  5ന്  6.30ന് സന്ധ്യാപ്രാർഥന, 9ന് കുർബാന. 6ന് 6.30ന് സന്ധ്യാപ്രാർഥന. 7ന് രാവിലെ 8ന് ദുഃഖവെള്ളി ശുശ്രൂഷ, വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥന. 8ന് രാവിലെ 8.30ന് കുർബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥന, 7.30ന് രാത്രി പ്രാർഥന, 8.30ന് ഉയിർപ്പ് ശുശ്രൂഷ, 9ന് കുർബാന. 9ന് രാവിലെ 7ന് പൈതൽ നേർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com