ADVERTISEMENT

എളങ്കുന്നപ്പുഴ∙ ഗോശ്രീപാലം വഴിയുള്ള കെഎസ്ആർടിസി ബസുകൾ ഒന്നൊന്നായി നിർത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാർ തിങ്ങിനിറഞ്ഞു രാവിലെ 8.20നു പറവൂരിൽ നിന്നു ചേർത്തലയിലേക്കു സർവീസ് നടത്തിയിരുന്ന ബസ് 2 ദിവസം മുൻപാണു നിർത്തിയത്. വിവരം അറിയാതെ പറവൂർ മുതൽ ഗോശ്രീ പാലം വരെയുള്ള ബസ് സ്‌റ്റോപ്പുകളിൽ  കാത്തു നിന്ന യാത്രക്കാർ  നട്ടം തിരിഞ്ഞു. അതിനു 10 മിനിറ്റിനു ശേഷം എത്തിയിരുന്ന കൊടുങ്ങല്ലൂർ എറണാകുളം ജെട്ടി ബസ് ഒരാഴ്ച മുൻപ് നിർത്തിയിരുന്നു. യാത്രക്കാരില്ലാത്തതിനാൽ  നഷ്ടം നേരിടുന്നെന്നു ചൂണ്ടിക്കാട്ടിയാണു സർവീസ് നിർത്താറുള്ളത്. 

നല്ല കലക്‌ഷൻ ലഭിച്ചിരുന്ന ഈ ബസുകൾ നിർത്തിയതിനു അധികൃതർ വിശദീകരണം നൽകുന്നില്ല. ഗോശ്രീപാലം വഴി കെഎസ്ആർടിസി കൂടുതൽ സർവീസ് ആരംഭിക്കുമെന്നു പ്രഖ്യാപനം വന്നതിനു പിന്നാലെ നിലവിൽ സർവീസ് നടത്തിയിരുന്ന ബസുകൾ നിർത്തുന്നതിൽ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com