ADVERTISEMENT

അങ്കമാലി ∙ പിതാവ് കേരള പൊലീസ്, മകൻ കാനഡ പൊലീസ്. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയ പാലിശേരി ചേരാമ്പിള്ളി സി.ടി.ഷൈജുവിന്റെയും സിപ്സിയുടെയും മകൻ ഷോൺ സി. ഷൈജു ഇന്നലെ കാനഡയിൽ പൊലീസായി ചുമതലയേറ്റു. ഒന്റാരിയോ പ്രോവിൻസ് പൊലീസിലെ ആദ്യ മലയാളിയാണ് ഷോൺ.     മുത്തച്ഛൻ തങ്കപ്പൻ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു. 

തുറവൂർ മാർ അഗസ്റ്റിൻ സ്കൂളിലെ ആദ്യ ബാച്ച് ഹയർ സെക്കൻഡറി വിദ്യാർഥിയായിരുന്നു ഷോൺ. പ്ലസ്ടുവിനു ശേഷം കാനഡയിലേക്കു പോയി. 6 വർഷമായി കാനഡയിലാണു താമസം.  എട്ടോളം പരീക്ഷകൾ വിജയിച്ചത് ഉൾപ്പെടെയുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് അവിടെ പൊലീസിൽ ചേർന്നത്. 6 മാസത്തെ പരിശീലനവും കഴിഞ്ഞ് കഴിഞ്ഞ ദിവസം ജോലിക്കു ചേർന്നു.

ഒന്റാരിയോ ബാക്രോസ്റ്റിലാണ് ആദ്യ നിയമനം. പിതാവ് ഷൈജു പൊലീസിൽ ജോലിക്കു കയറിയ ഇരുപത്തിനാലാം വയസ്സിൽ തന്നെ ഷോണിനും ജോലി കിട്ടിയെന്ന സമാനതയും ഉണ്ട്. ഷോണിന്റെ സഹോദരി മിലാഷ കാനഡയിൽ ഡിഎസ്ഡബ്ല്യു വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com