കൊച്ചി ∙ നൂറിലേറെ വ്യത്യസ്ത മാമ്പഴ ഇനങ്ങളുമായി കൊച്ചി അഗ്രികൾചറൽ പ്രമോഷനൽ സൊസൈറ്റി നടത്തുന്ന മാംഗോ ഫെസ്റ്റിവൽ മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ തുടങ്ങി. ജൂൺ 4 വരെ നടക്കുന്ന ഫെസ്റ്റിവൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര നിർമാതാവ് എൻ.എം. ബാദുഷ, ഉജ്ജയിനി എംഡി ജിനി ഗോപാൽ, സൊസൈറ്റി ചെയർമാൻ ഷമീർ വളവത്ത്, സെക്രട്ടറി അൽത്താഫ് സിയാദ് എന്നിവർ പ്രസംഗിച്ചു. ഫലവൃക്ഷ തൈകൾ ലഭിക്കുന്ന നഴ്സറിയും പ്രദർശനത്തിലുണ്ട്. രാവിലെ 11 മുതൽ 9 വരെയാണു പ്രദർശനം.
പരിചിത ഇനങ്ങൾക്കൊപ്പം റേഹാൻ, കേസർ, ആനത്തലവട്ടം, അൻവർ, ഹിമസാഗർ, രത്നഗിരി, ബദാമി, ഹിമയുദ്ദീൻ, ഒലോർ, സഫേധ, മല്ലിക, ഹിമായത്ത്, നൗരാസ്, അൽ ബദ്രി, ലങ്ഗ്ര, താംബൂർ, അൽ സുഹാന, മാതംഗി തുടങ്ങിയ ഇനങ്ങളും പ്രദർശനത്തിലുണ്ട്.പ്രവേശന ഫീസ് 50 രൂപ. 30നു കുട്ടികളുടെ ചിത്രരചനാ മത്സരം, 31നു മാമ്പഴ പാചക മത്സരം, 2നു മാമ്പഴ തീറ്റ മത്സരം, 3നു പുരുഷൻമാരുടെ തേങ്ങ ചിരകൽ മത്സരം എന്നിവ നടക്കും. 9562076779.