ADVERTISEMENT

ഇലഞ്ഞി∙ ചുവർച്ചിത്രങ്ങളുടെ മനോഹാരിതയിൽ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇലഞ്ഞി പഞ്ചായത്തിലെ 15 അങ്കണവാടികളും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ലക്ഷത്തോളം രൂപ ചെലവിലാണ് അങ്കണവാടികളുടെ ചുവരുകൾ ചിത്രം വരച്ച് ആകർഷകമാക്കിയത്.

കുളങ്ങരപ്പടി, നെല്ലൂര്പാറ, നെല്ലിക്കാനം, വേളാശേരിത്താഴം, ചക്കാലപ്പാറ, ആലപുരം, തുരുത്തേൽത്താഴം, സൂര്യ കവല, ദർശന, പെരുമ്പടവം, മടുക്ക, മുത്തംകുന്ന്, മുത്തോലപുരം വായനശാലപ്പടി എന്നിവയാണ് പഞ്ചായത്തിലെ അങ്കണവാടികൾ. പുത്തനുടുപ്പും ബാഗും കുടയുമായി വരുന്ന കുട്ടിക്കൂട്ടങ്ങൾക്ക് കാഴ്ചയുടെ നവ്യാനുഭവം സമ്മാനിക്കും ഈ അങ്കണവാടി ചുവരുകൾ.

പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, സ്ഥിര സമിതി അധ്യക്ഷ ജിനി ജിജോയി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ന് രാവിലെ പത്തിനാണ് പ്രവേശനോത്സവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com