500 രൂപ നോട്ടുകൾ ചിതറി റോഡരികിൽ; കുട്ടികൾ പൊലീസിൽ ഏൽപിച്ചു

kalanju-kittiya-panam
വഴിയിൽ കളഞ്ഞു കിട്ടിയ പണം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥികളിൽ നിന്നും എഎസ്ഐ എസ്. പ്രവീൺ കുമാർ ഏറ്റുവാങ്ങുന്നു.
SHARE

കൂത്താട്ടുകുളം∙ റോഡരികിൽ കളഞ്ഞു കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച്  ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂൾ കുട്ടികൾ മാതൃകയായി. പത്താം ക്ലാസ് വിദ്യാർഥികളായ എയ്ഞ്ചല സാറ സിബി, പ്രത്യക്ഷ ഷാജു, അഞ്ജന സുരേഷ്, വൈശാഖി രാജേഷ്, ആൻസ് മേരി ഷിബു, സോജൻ മാത്യു, അനീവ് ജോൺ സജി, അലക്സ് ബിജോ, അരുന്ധ ബൈജു, ആദിൻ കൃഷ്ണ എന്നിവരാണ് പണവുമായി സ്റ്റേഷനിൽ എത്തിയത്. 

തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിയാണ് പെട്രോൾ പമ്പിന് മുൻപിൽ 500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നോട്ടുകൾ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ തീരുമാനിച്ചു. 3,000 രൂപയുണ്ടായിരുന്നു. എഎസ്ഐ എസ്. പ്രവീൺകുമാർ പണം ഏറ്റുവാങ്ങി. സത്യസന്ധതയെ അഭിനന്ദിച്ച് ചായയും ലഘു ഭക്ഷണവും നൽകിയാണ് കുട്ടികളെ പൊലീസ് മടക്കി അയച്ചത്. പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS