ADVERTISEMENT

അങ്കമാലി ∙ യുദ്ധ സമാന സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഫിസാറ്റ് എൻജിനീയറിങ് കോളജിൽ എൻസിസിയുടെ സംസ്ഥാനതല പരിശീലനക്യാംപ് ഒരുക്കി. അറുനൂറിലേറെ കെഡറ്റുകൾ പങ്കെടുത്തു. 22 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ വിക്രാന്ത് അധികാരി പതാക ഉയർത്തി. സൈനിക പരിശീലനം, ചരിത്ര ബോധവും ദേശാഭിമാനം ഉയർത്തുന്ന വിഷയങ്ങളും ഉൾക്കൊള്ളിച്ചുള്ള ക്ലാസുകൾ, സിപിആർ പരിശീലനം തുടങ്ങിയവയുണ്ടായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് രക്തദാനക്യാംപ് സംഘടിപ്പിച്ചു. 

വിവിധ കോളജുകളിലെയും സ്‌കൂളുകളിലെയും അസോസിയേറ്റഡ് എൻസിസി ഓഫിസർമാരുടെ സംഗമം നടത്തി.മെഡിക്കൽ ക്ലാസിന് മൂക്കന്നൂർ മെഡിക്കൽ ഓഫിസർ ഡോ.അനുരൂപും ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനത്തെക്കുറിച്ച് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പരിശീലകൻ അനീഷ് ഐസക്കും ക്ലാസുകൾ നയിച്ചു. 

മികച്ച കെഡറ്റിനുള്ള അവാർഡ് കെ.വൈഷ്ണവിനു ലഭിച്ചു. എൻസിസി ഗ്രൂപ്പ് കാമാൻഡർ ഹരികൃഷ്‌ണൻ, ഫിസാറ്റ് ചെയർമാൻ പി.ആർ.ഷിമിത്ത്, മേജർ നാരായണൻ, എഫ്ബിഒഎഇഎസ് അസോഷ്യേറ്റ് സെക്രട്ടറി അബ്ദുൽ നാസർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി. ചാക്കോ,വി.എം.രാജനാരായണൻ, ഇ.കെ.രാജവർമ, പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ.മിനി, എൻസിസി കോ ഓർഡിനേറ്റർ ഡോ. ജെ.സി.പ്രസാദ്, എൽദോസ് പി. ജേക്കബ്, നിസാമുദിൻ അക്ബർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ വിനോദ് പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.

=

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com