പള്ളിലാംകര ഗവ.എൽപി സ്കൂൾ ‘ഇന്റർനാഷനൽ’; നേപ്പാൾ മുതൽ കളമശേരി വരെയുള്ള 39 വിദ്യാർഥികൾ

കളമശേരി പള്ളിലാംകര ഗവ.എൽപി.സ്കൂൾ.
SHARE

കളമശേരി ∙ ‘ആവോ ബച്ചേ, അന്തർ ആവോ’ പള്ളിലാംകര ഗവ.എൽപി സ്കൂളിൽ ഇന്ന് പ്രവേശനോത്സവത്തിനെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ അധ്യാപകരും വാർഡ് കൗൺസിലറും കാത്തിരിക്കുകയാണ്. നഗരസഭയിലെ ‘ഇന്റർനാഷനൽ സ്കൂൾ ’ ആണ് പള്ളിലാംകര ഗവ.എൽപി. സ്കൂൾ. നേപ്പാൾ സ്വദേശികളുടെ കുട്ടിയും പഠിക്കുന്നതിനാലാണു സ്കൂൾ ‘രാജ്യാന്തര’ പദവി നേടിയത്. ഒന്നു മുതൽ 4വരെയുള്ള ക്ലാസുകളിലായി 39 കുട്ടികളാണ് പഠിക്കുന്നത്. ഇവരിൽ 11 പേർ ഈ വർഷം പ്രവേശനം നേടിയവരാണ്.

നേപ്പാൾ–1, തമിഴ്നാട്–4, ബിഹാർ–2, ബംഗാൾ –12, അസം–8, ജാർഖണ്ഡ് –7, സിക്കിം –1, ഒ‍ഡീഷ–1 , കേരളം–3 എന്നിങ്ങനെയാണ് പ്രാതിനിധ്യം. കെജി സെക്‌ഷനിൽ 10 കുട്ടികളുമുണ്ട്. കുട്ടികളെ സ്വീകരിക്കാൻ വാർഡ‍് കൗൺസിലർ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. 4 അധ്യാപകരാണുള്ളത്. അതിഥി വിദ്യാർഥികളുമായി ആശയവിനിമയം സുഗമമാക്കുന്നതിനു റോഷ്നി പദ്ധതിയുടെ ഭാഗമായി ഒരു അധ്യാപികയും എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS