കൊച്ചി∙ വിദേശ ജോലി വാഗ്ദാനം ചെയ്തു രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാള പൊയ്യ സ്വദേശി ഷിൻസൺ തോമസിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സ്വീഡൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മത്സ്യസംസ്കരണ ശാലകളിലാണു പ്രതി ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയത്.
എന്നാൽ പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിനു ശേഷം ജോലി ലഭിക്കാതായ യുവാവ് നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തി തട്ടിപ്പു കണ്ടെത്തിയത്. നോർത്ത് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ ടി.എസ്.രതീഷ് എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.