യുവാവിനെ മർദ്ദിച്ച് പണവും ഫോണും കവർന്നവരെ പിടികൂടി
Mail This Article
×
കൊച്ചി∙ കലാഭവൻ റോഡ് റെയിൽവേ ക്രോസിനു സമീപം യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ കോതാട് സ്വദേശി അനു ശ്രീനിവാസ്(31), കായംകുളം സ്വദേശിയായ ട്രാൻസ്ജെൻഡർ അനുശ്രീ(36) എന്നിവരെ സെൻട്രൽ പൊലീസ് പിടികൂടി. കഴിഞ്ഞ 3നു രാത്രി 8.30നാണു മലപ്പുറം സ്വദേശിയായ യുവാവ് ആക്രമിക്കപ്പെട്ടത്.
മൊബൈൽ ഫോണും 7000 രൂപയും നഷ്ടപ്പെട്ടു.ഇൻസ്പെക്ടർ അനീഷ് ജോയി, പ്രിൻസിപ്പൽ എസ്ഐ കെ.പി.അഖിൽ , എസ്ഐമാരായ ഷാഹിന, അനൂപ്, എഎസ്ഐ ഷാജി, സീനിയർ സിപിഒമാരായ അനീഷ് ഇഗ്നേഷ്യസ്, വിനോദ് ഷിഹാബ് എന്നിവരാണു പ്രതികളെ പിടികൂടിയത്. 5 പ്രതികൾ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.