ADVERTISEMENT

കാക്കനാട്∙ സ്ഥലം കൈമാറ്റ വേളയിൽ ആധാരത്തിൽ വില കുറച്ചു കാട്ടി മുദ്രപ്പത്ര വിലയിൽ കുറവു വരുത്തിയ 20,000 പേർക്ക് റവന്യു റിക്കവറി നോട്ടിസ് നൽകാൻ തീരുമാനം. 2017നു മുൻപ് സ്ഥലം കൈമാറ്റം നടത്തിയ ആധാരങ്ങളാണ് കൂടുതലും. സബ് റജിസ്ട്രാർമാർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്രയും പേരിൽ നിന്ന് മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഈടാക്കാൻ റവന്യു റിക്കവറി നടപടി തുടങ്ങുന്നത്. പലതവണ നോട്ടിസ് അയച്ചിട്ടും മറുപടി ലഭിക്കാതിരുന്ന കേസുകളിലാണ് ആർആർ നടപടി.

2017 ഏപ്രിൽ മുതൽ സ്ഥലത്തിന്റെ ന്യായവിലയുടെ അടിസ്ഥാനത്തിലാണ് ആധാരം റജിസ്ട്രേഷൻ. ന്യായ വില പ്രാബല്യത്തിലായതിനു ശേഷം നടത്തിയ റജിസ്ട്രേഷനുകളിൽ വില കുറച്ചു രേഖപ്പെടുത്തിയ 2,750 ആധാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലമുടമകൾക്ക് അണ്ടർവാല്യുവേഷൻ ചട്ടപ്രകാരമുള്ള നോട്ടിസ് അയക്കുന്നുണ്ട്.ഇവരുടെ വിശദീകരണം കേട്ട ശേഷമാകും തുടർനടപടി. സ്ഥലവിലയ്ക്കു പുറമേ കെട്ടിടങ്ങളുടെ വിലനിർണയത്തിലും അപാകതകൾ കണ്ടെത്തിയ കേസുകളിലും നോട്ടിസ് നൽകും. കൊച്ചിയിലും പരിസര നഗരങ്ങളിലും ന്യായവിലയും സ്ഥലം വാങ്ങുന്നവർ രേഖപ്പെടുത്തുന്ന വിലയും തമ്മിൽ കാര്യമായ വ്യത്യാസമില്ല.

ചെറുകിട നഗരങ്ങളിലും ഉൾപ്രദേശങ്ങളിലുമാണ് ഭൂമിയുടെ ന്യായവിലയും യഥാർഥ വിലയും തമ്മിൽ കൂടുതൽ പൊരുത്തക്കേടുള്ളത്. ചിലയിടങ്ങളിൽ യഥാർഥ വിലയുടെ 30 ശതമാനം മാത്രമേ ന്യായ വില റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളു. ഇതു മുതലാക്കി സ്ഥലമിടപാട് നടത്തിയവർക്കും അണ്ടർവാല്യുവേഷൻ നോട്ടിസ് നൽകുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com