ADVERTISEMENT

നെടുമ്പാശേരി ∙ ജർമനിയിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കാൻ പ്രജിത ചന്ദ്രൻ ഇന്ന്  പുറപ്പെടും. ഇന്ത്യയ്ക്കു വേണ്ടി ഹാൻഡ്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന പ്രജിത മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് എടയാട്ട് പരേതനായ ചന്ദ്രന്റെയും ഷീലയുടെയും മകളാണ്.

2015 മുതൽ കാലടി പൊതിയക്കര സ്നേഹഭവൻ സ്പെഷൽ സ്കൂൾ വിദ്യാർഥിനിയായ പ്രജിത അവിടെയാണ് ഹാൻഡ് ബോളിൽ പരിശീലനം നേടിയത്. ഇക്കഴിഞ്ഞ ജനുവരി, മാർച്ച് മാസങ്ങളിൽ മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ നടന്ന ദേശീയ ക്യാംപുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഏപ്രിലിൽ ആണ് സ്പെഷൽ ഒളിംപിക്സിലേയ്ക്ക് തിരഞ്ഞെടുത്തത്. 

എട്ട് അംഗങ്ങളുളള ഹാൻഡ് ബോൾ ടീമിൽ മലയാളികൾ 2 പേർ കൂടിയുണ്ട്. അടിമാലി, പാലാ സ്പെഷൽ സ്കൂളുകളിൽ നിന്നുള്ളവരാണ് അവർ. ബാക്കിയുള്ളവർ മറ്റ് സംസ്ഥാനക്കാരാണ്. സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 24 പേരുണ്ട്. 16  വർഷം മുൻപ് പ്രജിതയുടെ പിതാവ് ചന്ദ്രൻ മരിച്ചു. പിന്നീട് അമ്മ ഷീലയാണ് പ്രജിതയെ വളർത്തിയത്. സഹോദരൻ പ്രിജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com