ADVERTISEMENT

കൊച്ചി ∙ ടിവിസി ഫാക്ടറിയും ഇമ്പ്രസാരിയോയും മൃദംഗവിഷനും ചേർന്ന് നാട്യമയൂരി എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വേദിയൊരുങ്ങുന്നത്. നർത്തകിമാരുടെ കഴിവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, നടന സപര്യയ്ക്ക് പ്രോത്സാഹനം നൽകുക, പുതിയ അവസരങ്ങളുടെ വാതായനം തുറക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ടിവിസി ഫാക്ടറി എംഡി സിജോയ് വർഗീസ്, ഇമ്പ്രസാരിയോ സിഇഒ ഹരീഷ് ബാബു, മൃദംഗവിഷൻ എംഡി നിഗോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

natyamayuri-1

13 വയസോ അതിനു മുകളിലോ പ്രായമുള്ള ഏതൊരു നർത്തകിക്കും മത്സരത്തിൽ പങ്കെടുക്കാം. www.naatyamayoori.org എന്ന വെബ്‌സൈറ്റിലൂടെയാണ് റജിസ്‌ട്രേഷൻ. അപേക്ഷകർ അവരുടെ 2 മിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോ കൂടി അയക്കണം. ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100  പേർക്കായി നൃത്തരംഗത്തെ പ്രഗത്ഭർ നയിക്കുന്ന പരിശീലന കളരി സംഘടിപ്പിക്കും. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 18 പേർക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. വിജയികൾക്ക് നാട്യമയൂരി ക്രൗണും ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റ് സന്ദർശിക്കുക: www.naatyamayoori.org

നാട്യമയൂരി കോർഡിനേറ്റർമാരായ ഡോ. ജോയ് കൃഷ്ണ, കവിത പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com