ADVERTISEMENT

കാക്കനാട്∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറകളിൽ ഇതുവരെ കുടുങ്ങിയത് എൺപതോളം സർക്കാർ വാഹനങ്ങൾ. ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കലും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് സർക്കാർ വാഹനങ്ങളിൽ കണ്ടെത്തിയ കുറ്റം. ഇതുവരെ ലഭിച്ച ദൃശ്യങ്ങളിൽ മൂന്നിലൊന്നു മാത്രമാണ് പരിശോധിച്ചത്. ശേഷിക്കുന്നവ പരിശോധിക്കാനിരിക്കുന്നതേയുള്ളു.ജില്ലയിലെ 60 ക്യാമറകളിൽ നിന്നായി ഇതിനകം പതിനയ്യായിരത്തോളം വാഹനങ്ങളുടെ നിയമലംഘന ദൃശ്യങ്ങൾ തിരുവനന്തപുരത്തെ കേന്ദ്ര കൺട്രോൾ റൂമിൽ എത്തിയിട്ടുണ്ട്. ഇതുവരെ ഡൗൺലോഡ് ചെയ്തതു അയ്യായിരത്തിൽ താഴെ മാത്രം. ജില്ലയിലെ വിവിധ റോഡുകളിലായി 62 ക്യാമറകൾ വച്ചിട്ടുണ്ടെങ്കിലും രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല.

ഇത് ഉടൻ മാറ്റി സ്ഥാപിക്കും. ദൃശ്യങ്ങളിൽ ചിലതിന് തെളിച്ചമില്ലാത്തതിനാൽ നിയമലംഘനമുണ്ടോയെന്ന വ്യക്തത ലഭിക്കുന്നില്ല. ഇവ കൂടുതൽ പരിശോധിക്കാതെ മാറ്റി വയ്ക്കുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ്, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ സഞ്ചാരം തുടങ്ങിയവയാണ് ദൃശ്യങ്ങളിൽ നിന്നു ലഭിക്കുന്ന നിയമലംഘനങ്ങളിൽ കൂടുതലും. ജില്ലാ കൺട്രോൾ റൂമിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നടപടികൾ വൈകുന്നുണ്ട്.

മൂന്നാമത്തെ യാത്രക്കാരന്റെ പ്രായനിർണയം ക്ലേശകരം

എഐ ക്യാമറ പകർത്തുന്ന ഇരുചക്ര വാഹനത്തിലെ മൂന്നാമത്തെ യാത്രക്കാരന്റെ പ്രായം തിട്ടപ്പെടുത്തൽ ക്ലേശകരമാണെന്ന് കൺട്രോൾ റൂം ജീവനക്കാർ. ചില ദൃശ്യങ്ങളിലെ വ്യക്തതക്കുറവ് മൂലമാണിത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് മൂന്നാമത്തെ യാത്രക്കാരനെങ്കിൽ നടപടി വേണ്ടെന്നാണ് നിർദേശം. പ്രായം കൂടുതലെന്ന് സംശയമുള്ള മൂന്നാമത്തെ യാത്രക്കാരനുണ്ടെങ്കിൽ നോട്ടിസ് അയയ്ക്കാനാണ് നിർദേശം.

English Summary: Government vehicles in AI camera trap; The offense was talking on the phone while driving and not wearing a seat belt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com