ADVERTISEMENT

വിദ്യാർഥികൾക്ക് മത്സരങ്ങൾ : കൊച്ചി∙ കൊച്ചിയിൽ നടക്കാനിരിക്കുന്ന ജി-20 യോഗത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ്, പെയിന്റിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പെയിന്റിങ് മത്സരം (വാട്ടർ കളർ) നാളെ രാവിലെ 9ന് കലൂരിലെ റിസർവ് ബാങ്ക് സ്റ്റാഫ് ക്വാർട്ടേഴ്‌സ് കമ്യൂണിറ്റി ഹാളിൽ നടക്കും. 13ന് 2ന് എറണാകുളം ടൗൺ ഹാളിലാണു ക്വിസ് മത്സരം. 7907264504, 6282134352 (പെയിന്റിങ്), 7907635399, 97463 96146 (ക്വിസ്).

ക്രാവ് മാഗാ പഠിക്കാം

കൊച്ചി∙ കളമശേരിയിലെ അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ നാളെ ആയോധന കലയായ ക്രാവ് മാഗായെക്കുറിച്ച് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഇസ്രയേൽ പ്രതിരോധ സേനയ്ക്കു വേണ്ടി വികസിപ്പിച്ച ആയോധന കലയാണ് ക്രാവ് മാഗാ. രാവിലെ 10 മുതൽ രണ്ടു വരെയാണ് പരിപാടി. പരിശീലകനായ ദീപ്ക അലക്‌സാണ്ടർ ശിൽപശാല നയിക്കും. 9495219570.

കോസ്റ്റൽ സോൺ മാനേജ്മെന്റ് കരട് പ്ലാൻ

ഏലൂർ ∙ തീരദേശ പരിപാലന അതോറിറ്റിയുടെ കരട് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ –2019ന്റെ പബ്ലിക് ഹിയറിങ് 12ന് 10.30ന് കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കും. പ്ലാനിന്റെ കരടിനെക്കുറിച്ചു അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖാമൂലമൊ വെബ്സൈറ്റ്, ഇ–മെയിൽ മുഖേനയോ പബ്ലിക് ഹിയറിങ്ങിന്റെ അന്നേദിവസം നേരിട്ടോ നൽകാം. കരട് മാപ്പ് നഗരസഭാ ഓഫിസിൽ പരിശോധനയ്ക്കു ലഭ്യമാണ്. kczmasandtd@gmail.com/coastal.keltron.org .

തൃപ്പൂണിത്തുറ ബോയ്സ്

തൃപ്പൂണിത്തുറ ∙ ഗവ. ബോയ്സ് ഹൈസ്കൂളിൽ സംസ്കൃത അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12നു 11ന്. 0484–2784596.

മണിമരുതുംചാൽ ജിഎൽപി 

നേര്യമംഗലം∙ മണിമരുതുംചാൽ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13നു 2ന്.

സൗത്ത് മഴുവന്നൂർ എൽപി

കോലഞ്ചേരി ∙ സൗത്ത് മഴുവന്നൂർ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12നു 2ന്.

എംബിറ്റ്സ് കോളജ് 

കോതമംഗലം∙ നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ കെമിസ്ട്രി അസി. പ്രഫസർ ഒഴിവ്. 0485 2837801.

പ്രീ മെട്രിക് ഹോസ്റ്റൽ

പെരുമ്പാവൂർ ∙ നഗരസഭയുടെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിൽ കടുവാളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് വനിത ട്യൂഷൻ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിലേക്ക് (6 ഒഴിവ്) കണക്ക്, ഹിന്ദി, നാച്വറൽ സയൻസ്, ഫിസിക്സ്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബിഎഡും ഉള്ളവർക്കും യുപി വിഭാഗത്തിലേക്ക് (3 ഒഴിവ്) ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. 17ന് വൈകിട്ട് 5നകം കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം. 8547630088.

കല്ലിൽ എച്ച്എസ്എസ് 

കുറുപ്പംപടി ∙ മേതല കല്ലിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  എച്ച്എസ്ടി ഫിസിക്കൽ സയൻസ് ഒഴിവ്. കൂടിക്കാഴ്ച 12ന് 10.30ന്. എൽപിഎസ്ടി ഒഴിവ് കൂടിക്കാഴ്ച 12ന് 1.30ന്. 0484 2654394.

പുല്ലുവഴി ജിഎൽപിഎസ് 

പെരുമ്പാവൂർ ∙ പുല്ലുവഴി ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്.കൂടിക്കാഴ്ച ഇന്ന് 10ന്.

പേഴയ്ക്കാപ്പിള്ളി ജിഎച്ച്എസ്എസ്

മൂവാറ്റുപുഴ∙ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ്, മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 10ന്.

ആലുവ എസ്എൻഡിപി

ആലുവ∙ എസ്എൻഡിപി എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, സുവോളജി സീനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14നു 10ന്.

പിറവം എംകെഎം 

പിറവം∙ എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി അധ്യാപക ഒഴിവ്. 20 വരെ അപേക്ഷകൾ സമർപ്പിക്കാം. 9446866504.

നോർത്ത് ഏഴിപ്രം 

പെരുമ്പാവൂർ ∙ നോർത്ത് എഴിപ്രം ഗവ.യുപി സ്കൂളിൽ യുപിഎസ്ടിഎ ഒഴിവ്. കൂടിക്കാഴ്ച 12ന് 10.30ന്.

പെരുമാനി യുപി

പെരുമ്പാവൂർ ∙ പെരുമാനി ഗവ.യുപി സ്കൂളിൽ‌ എൽപി വിഭാഗത്തിൽ അറബി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്. 0484 2655123

കടയിരുപ്പ് എൽപി

കോലഞ്ചേരി ∙ കടയിരുപ്പ് ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12നു 11ന്.

ഹെൽപ് ഡെസ്ക് ഇന്ന് 

പറവൂർ ∙ 2019 തീരദേശ പരിപാലന നിയമത്തിന്റെ കരട് പ്ലാൻ പ്രസിദ്ധീകരിച്ചതിനെത്തുടർന്നു നഗരസഭാതിർത്തിയിൽ സിആർഇസഡ് ബാധകമായവർക്കു നിയമവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ലെൻസ്ഫെഡുമായി ചേർന്ന് ഇന്ന് 10 മുതൽ 2 വരെ മുനിസിപ്പൽ ടൗൺഹാളിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. സംശയനിവാരണത്തിന് എത്തുന്നവർ കരമടച്ച രസീതുമായി വരണമെന്നു നഗരസഭാധ്യക്ഷ വി.എ.പ്രഭാവതി അറിയിച്ചു. 12നു കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടത്തുന്ന പബ്ലിക് ഹിയറിങ്ങിലാണു സിആർഇസഡുമായി ബന്ധപ്പെട്ടു പൊതുജനങ്ങളുടെ പരാതികൾ നൽകേണ്ടത്.

ഗതാഗതം നിരോധിച്ചു

പറവൂർ ∙ ചാത്തനാട് റോഡിൽ ഏഴിക്കര കുണ്ടേക്കാവ് പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ബണ്ട് അപകടാവസ്ഥയിലായതിനാൽ ഇതിലൂടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം കർശനമായി നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപകടകരമായ മരങ്ങൾ മുറിക്കണം

ഏഴിക്കര ∙ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ  സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ, മരച്ചില്ലകൾ എന്നിവ ഉടമകൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അടിയന്തരമായി വെട്ടിമാറ്റണം. മരങ്ങൾ വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ നാശം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മരത്തിന്റെ ഉടമയ്ക്കായിരിക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപേക്ഷ നൽകണം

ചേന്ദമംഗലം ∙ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് അനധികൃതമായി കൂട്ടിച്ചേർക്കലുകൾ, ഘടനയിൽ മാറ്റം, ഉപയോഗമാറ്റം വരുത്തിയ കെട്ടിട ഉടമകൾ 30നകം 9ബി ഫോമിൽ അപേക്ഷ നൽകി പിഴ ഈടാക്കുന്നതിൽ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ദ്വിദിന ശിൽപശാല 10, 11 തീയതികളിൽ

പറവൂർ ∙ ‘കാലാവസ്ഥാ വ്യതിയാനവും വർധിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കവും: ജനകീയ അതിജീവന മാതൃകകൾ എറണാകുളം ജില്ല’ എന്ന വിഷയത്തിൽ 10, 11 തീയതികളിൽ 9.30 മുതൽ 1 വരെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന ദ്വിദിന ശിൽപശാല ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com