രാസലഹരി: യുവാക്കൾ പിടിയിൽ

Mail This Article
ഏലൂർ ∙ കാറിൽ രാസലഹരി മരുന്നും കഞ്ചാവും ലഹരിഗുളികകളുമായി വിൽപനയ്ക്കെത്തിയ യുവാക്കൾ പിടിയിലായി. വടക്കേക്കര മൂത്തകുന്നം മടപ്ലാത്തുരുത്ത് വാടേപറമ്പിൽ യദു രഞ്ജിത്ത് (38), അങ്കമാലി എളവൂർ വട്ടത്തേരി വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണു പിടിയിലായത്. ഏലൂർ ടൗൺഷിപ് റോഡിൽ മാർക്കറ്റ് പരിസരത്തു നിന്നു പിടിയിലായ ഇവരിൽ നിന്നു 94 ഗ്രാം രാസലഹരിമരുന്നും 24.5 ഗ്രാം കഞ്ചാവും 3 സ്ട്രിപ് ഗുളികകളും പൊലീസ് പിടിച്ചെടുത്തു.
ഇവർ ലഹരി വിൽപനയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജില്ലയിൽ പലയിടത്തും ലഹരിമരുന്നു കേസുകൾ നിലവിലുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.ഇവർ ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ടവരാണ്. എസ്ഐമാരായ കെ.എസ്.അമൽ, ഉണ്ണിക്കൃഷ്ണൻ, റോയ് കെ.പുന്നൂസ്, എഎസ്ഐ സുരേഷ് ബാബു, സിവിൽ പൊലീസ് ഓഫിസർ കെ.അയൂബ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.