ADVERTISEMENT

കുറുപ്പംപടി ∙ വീട്ടുമാലിന്യത്തിൽ കിടന്നു കിട്ടിയ 10 പവന്റെ മാല ഉടമസ്ഥനു തിരികെ നൽകി  2 വനിതകൾ. മുടക്കുഴ പഞ്ചായത്ത് 12–ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണൻ, ഷൈബ ബിജു എന്നിവരാണു സത്യസന്ധതയുടെ സ്വർണത്തിളക്കമായത്. വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. ശേഖരിക്കുന്ന മാലിന്യം തൃക്കേപ്പാറ കാർഷിക വിപണിക്കു സമീപം കൊണ്ടു വന്നു തരംതിരിക്കും.

ഇങ്ങനെ തരം തിരിക്കുന്നതിനിടയിലാണു പ്ലാസ്റ്റിക്ക് കവറിൽ നിന്നു മാല കിട്ടിയത്. ഒറ്റനോട്ടത്തിൽ സ്വർണമാണെന്നു മനസ്സിലായി. പിന്നെ ഏകദേശ ധാരണ വച്ചു വീടു കണ്ടെത്തി ഉടമയ്ക്കു മാല കൈമാറി. കുട്ടികളോ മറ്റോ അബദ്ധത്തിൽ മാലിന്യത്തിൽ ഇട്ടതാണെന്നാണു കരുതുന്നത്. ഒരു വർഷമായി ഹരിതകർമ സേനാംഗങ്ങളാണ് ഇരുവരും. കുഞ്ചാട്ട് കൃഷ്ണന്റെ ഭാര്യയാണു രാധ. ചാമക്കാല ബിജുവിന്റെ ഭാര്യയാണു ഷൈബ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com