ADVERTISEMENT

മൂവാറ്റുപുഴ∙ തിരുവനന്തപുരത്തു നിന്നാരംഭിച്ച ദീപശിഖാ പ്രയാണത്തിനു ഭക്തിനിർഭരമായ വരവേൽപു നൽകി മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷങ്ങൾക്കു തുടക്കമായി. തിരുവനന്തപുരം പട്ടത്തുള്ള ദൈവദാസൻ‌ മാർ ഇവാനിയോസിന്റെ കബറിങ്കൽ നിന്നു ജൂലൈ 15ന് ആരംഭിച്ച ദീപശിഖാ പ്രയാണം വാഴപ്പിള്ളി സെന്റ് ജോസഫ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിലാണു സ്വീകരിച്ചത്.

പുനരൈക്യ വാർഷികത്തോടനുബന്ധിച്ച്, മൂവാറ്റുപുഴ രൂപതയിലെ വിരമിക്കുന്ന വൈദികർക്കായി നിർമിച്ച വൈദിക മന്ദിരത്തിന്റെ ആശീർവാദം മാർ ക്ലീമീസ് കാതോലിക്കാ ബാവാ നിർവഹിച്ചു. ഡോ. തോമസ് മാർ കൂറിലോസ്, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ഡോ. സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ അന്തോണിയോസ്, വിൻസന്റ് മാർ പൗലോസ്, ഡോ. തോമസ് യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. ആന്റണി മാർ സിൽവാനോസ്.

ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ്‌, ഡോ.ഏബ്രഹാം മാർ യൂലിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ഫാ. ബിനോയ് കരിമരുതിങ്കലിന്റെ നേതൃത്വത്തിൽ സുവിശേഷ സന്ധ്യ നടന്നു. ഇന്നു രാവിലെ 8നു മാർ ക്ലീമീസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാന.‌ പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ വിവിധ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും

4 സമ്മേളനങ്ങൾ

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷങ്ങൾ നടക്കുന്ന വാഴപ്പിള്ളി ബിഷപ്സ് ഹൗസിനോടു ചേർന്നുള്ള പന്തലിലും കത്തീഡ്രലിലും മറ്റുമായി 4 സമ്മേളനങ്ങളാണ് ഒരേസമയം നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ എംസിവൈഎം ആഗോള യുവജന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

എംസിവൈഎം സഭാതല പ്രസിഡന്റ് എയ്ഞ്ചൽ മേരി അധ്യക്ഷയാകും. മാർ ഇവാനിയോസ് നഗറിൽ എംസിഎയുടെ നേതൃത്വത്തിലുള്ള ആഗോള അൽമായ സംഗമത്തിൽ സഭാതല പ്രസിഡൻറ് ഏബ്രഹാം എം. പട്യാനി അധ്യക്ഷനാകും. വിദ്യാശ്രീ പുരസ്കാരം ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് വിതരണം ചെയ്യും. ബിഷപ്സ് ഹൗസിലുള്ള മാർ തെയോഫിലോസ് നഗറിൽ ദൈവശാസ്ത്ര സമ്മേളനവും നടക്കും.

വിശുദ്ധ ഷർബേലിന്റെ ചാപ്പലിൽ കുട്ടികളുടെ സംഘടനയായ എംസിസിഎൽ സമ്മേളനം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, ഫാ. മൈക്കിൾ വടക്കേവീട്ടിൽ, ഫാ. വർഗീസ് പണ്ടാരംകുടിയിൽ, ഫാ. ഷാജു വെട്ടിക്കാട്ടിൽ, ആഘോഷക്കമ്മിറ്റി ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, കൺവീനർമാരായ ഫാ. ആന്റണി വേങ്ങനിൽക്കുന്നതിൽ, എഡിസൺ ജി. വർഗീസ് ഷിബു പനച്ചിക്കൽ, എബിഷ് കൂരാപ്പള്ളിൽ എന്നിവരാണു ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT